തിരുവനന്തപുരം: പദ്‌മ മാതൃകയില്‍ സംസ്ഥാനത്തിന്റെ പരമോന്നത പുരസ്‌കാരമായി ഏര്‍പ്പെടുത്തുന്ന കേരള പുരസ്‌കാരങ്ങള്‍ക്ക് സംസ്ഥാനത്ത് ജനിച്ച് ഇവിടെ താമസിക്കുന്നവരെയും, ജോലി, ബിസിനസ് ആവശ്യങ്ങള്‍ക്കായി രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന കേരളീയരെയും പരിഗണിക്കും. മരണാനന്തര ബഹുമതിയായി നല്‍കില്ല. ഒരിക്കല്‍ കേരള പുരസ്‌കാരം നേടിയ വ്യക്തികളെ 5 വര്‍ഷത്തിന് ശേഷമേ മറ്റ് പുരസ്‌കാരങ്ങള്‍ക്കായി പരിഗണിക്കൂകയുളളു. പ്രത്യേക സാഹചര്യങ്ങളില്‍ സര്‍ക്കാരിന് ഇിതില്‍ ഇളവനുവദിക്കാം. സര്‍ക്കാരുദ്യോഗസ്ഥരെ വിരമിച്ചതിന് ശേഷം പരിഗണിക്കും .
പ്രത്യേക സന്ദര്‍ഭങ്ങളില്‍ വിദേശ പൗരന്മാരെയും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളളവരെയും ആദരസൂചകമായി പരിഗണിക്കുമെന്നും ചീഫ് സെക്രട്ടറി ഇറക്കിയ മാര്‍ഗരേഖയില്‍ വ്യക്തമാക്കി. കേരള ജ്യോതി, കേരളപ്രഭ, കേരളശ്രീ എന്നിവയാണ് പുരസ്‌കാരങ്ങള്‍. 11 മേഖലഖലയിലാണ് പുരസ്‌കാരങ്ങള്‍ നല്‍കുക.
എല്ലാ വര്‍ഷവും ഏപ്രിലില്‍ പൊതുഭരണ വകുപ്പ് നാമ നിര്‍ദ്ദേശം ക്ഷണിക്കും. വ്യക്തികളുടെ സ്വന്തം അപേക്ഷ സ്വീകരിക്കില്ല. മറ്റുളളവരെ നാമ നിര്‍ദ്ദേശം ചെയ്യാം. തദ്ദേശ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, വകുപ്പുമേധാവികള്‍, കളക്ടര്‍മാര്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍ വിവിധ സംഘടനകള്‍ എന്നിവര്‍ക്ക് പേരുകള്‍ നിര്‍ദ്ദേശിക്കാം. സമഗ്ര സംഭവനക്കുളള കേരള ജ്യോതി വര്‍ഷത്തിലൊരാള്‍ക്കും .കേരള പ്രഭ രണ്ട് പേര്‍ക്കും ,കേരള ശ്രീ അഞ്ചുപേര്‍ക്കുമാണ് നല്‍കുക പൊതുക്കാര്യം, സയന്‍സും എഞ്ചിനീയറിംഗും, വ്യവസായ-വാണിജ്യം, സാഹിത്യം ,വിദ്യാഭ്യാസം, ആരോഗ്യം,സിവില്‍ സര്‍വീസ്, കായികം മറ്റു മേഖലകള്‍ എന്നിവയില്‍ വ്യക്തി മുദ്ര പതിപ്പിച്ചവര്‍ക്കാണ് പരിഗണന നല്‍കുക.
കലാരംഗത്ത് സിനിമ, നൃത്തം,സംഗീതം,വാദ്യോപകരണങ്ങള്‍, പെയ്‌ന്‍റിംഗ് ,ശില്‍പ്പകല, ഫോട്ടോഗ്രഫി, നാടകം മാജിക്ക്,നാടന്‍കല എന്നിവയിലും ,സാമൂഹ്യ സേവന രംഗത്ത് വിവിധ ഖേലകളില്‍ സമൂഹത്തിന് നല്‍കിയ സേവനം ,ജീവകാരുണ്യം, സാമൂഹ്യ പദ്ധതികളുടെ നടപ്പാക്കല്‍ എന്നിവയിലും പൊതുക്കാര്യത്തില്‍ നിയമം രാഷ്ട്രീയം, പൊതുസേവനം എന്നിവയും, സയന്‍സ് എഞ്ചിനീയറിംഗ് രംഗത്ത് സ്‌പേസ്, ന്യൂക്ലിയര്‍സയന്‍സ്, വിവരസാങ്കേതികം, ശാസ്‌ത്ര ഗവേഷണം ശാസ്‌ത്ര സാങ്കേതിക മേഖലകള്‍ തുടങ്ങിയവകളിലും, വ്യവസായ വാണിജ്യ രംഗത്ത് ബാങ്കിംങ്ങ്, വ്യവസായം, സാമ്പത്തിക പ്രവര്‍ത്തനം, മാനേജ്‌മെന്‍റ്, സഹകരണം വിനോദ സഞ്ചാരം, ന്നെിവയിലും വിദ്യാഭ്യാസ മേഖലയില്‍ അദ്ധ്യാപനം, ഗവേഷണം, വിദ്യാഭ്യാസ പോഷണം, വിദ്യാഭ്യാസ പരിഷ്‌ക്കാരം, സാക്ഷരത എന്നിവയിലും , ആരോഗ്യ രംഗത്ത് ആതുര സേവനം ,മരുന്ന് നിര്‍മാണം, ആയുര്‍വേദം,ഹോമിയോ, സിദ്ധ ,യൂനാനി, കൂടാതെ സാഹിത്യ രംഗത്ത് കഥ,,നോവല്‍, ജീവചരിത്രം ബാലസാഹിത്യം, പത്ര പ്രവര്‍ത്തനം, പരിഭാഷ, ഭാഷാ പോഷണം, എന്നിവകളിലും പുരസ്‌കാരങ്ങള്‍ നല്‍കും. മറ്റുമേഖലകളില്‍ കൃഷി.മത്സ്യബന്ധനം, പ്രാഥമിക ഉദ്‌പാദന മേഖലകള്‍, മനുഷ്യവകാശ സംരക്ഷണം, വന്യ ജീവി സംരക്ഷണം എന്നിവയിലും പുരസ്‌കാരങ്ങള്‍ ഉണ്ടാ യിരിക്കും. .
കീര്‍ത്തിമുദ്ര , സാക്ഷ്യപത്രം എന്നിവയില്‍ ഗവര്‍ണറുടെ കയ്യൊപ്പു ചാര്‍ത്തിയിരിക്കും. സംസ്ഥാന ചിഹ്നം, മലയാളത്തിലും ഇംഗ്ലീഷിലുുമുളള രേഖപ്പെടുത്തലുകള്‍ പുരസ്‌കാര വര്‍ഷം എന്നിവ ഉണ്ടായിരിക്കും .കീര്‍ത്തി മുദ്ര ചെറുപതിപ്പ് സ്വര്‍ണം, വെളളി ,ചെമ്പ് ,എന്നിവയില്‍ രൂപ കല്‍പ്പന ചെയ്യും. പുരസ്‌കാര ജേതാവിന് സംസ്ഥാന ചടങ്ങുകളില്‍ ആവശ്യമെങ്കില്‍ ഇത് ധരിച്ച് പങ്കെടുക്കാം. പദ്‌മയിലെന്ന പോലെ ഇവിടെയും തുകയില്ല.

