തോമസ് മാര്‍ അത്തനാസിയോസിന്റെ മരണം; കാതോലിക്കാബാവ അടക്കം മൂന്ന് പേര്‍ക്കെതിരെ അന്വേഷണം

കൊച്ചി: ഓര്‍ത്തഡോക്സ് സഭാ മുന്‍ മുംബൈ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് തീവണ്ടിയില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ഓര്‍ത്തഡോക്‌സ് സഭാ കാതോലിക്കാബാവ അടക്കം മൂന്ന് പേര്‍ക്കെതിരെ അന്വേഷണം.

തോമസ് മാര്‍ അത്തനാസിയോസിന്റെ മരണം കൊലപാതകമാണെന്നാരോപിച്ച് പുത്തന്‍കുരിശ് സ്വദേശി തോമസ് ടി. പീറ്റര്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം.

സംഭവത്തില്‍ എറണാകുളം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നിര്‍ദ്ദേശ പ്രകാരം നോര്‍ത്ത് പൊലീസ് കേസെടുത്തു.

കൊലപാതകം ഗൂഢാലോചന അടക്കമുള്ള വകുപ്പുകള്‍ പ്രകാരം ആണ് കേസ്. കാതോലിക ബാവയ്ക്ക് പുറമെ , ഗീവര്‍ഗീസ് മാര്‍ യൂലിയോ മെത്രാപോലീത, ഓര്‍ത്തഡോക്‌സ് ചര്‍ച്ചു സെക്രട്ടറി ബിജു ഉമ്മന്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് കേസ്.

2018 ആഗസ്റ്റ് 24 ന് പുലര്‍ച്ചെയാണ് എറണാകുളം പുല്ലേപ്പടിക്ക് അടുത്ത് തോമസ് മാര്‍ അത്തനാസിയോസ് മെത്രാപൊലീത്തയെ തീവണ്ടിയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഗുജറാത്തില്‍ തന്റെറ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ സന്ദര്‍ശിച്ച് മടങ്ങിവരുന്നതിനിടെയായിരുന്നു അപകടം. സംഭവത്തില്‍ നേരത്തെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം നടത്തിയെങ്കിലും കൊലപാതകമാണെന്നതിന് തെളിവുകള്‍ ലഭിച്ചിരുന്നില്ല.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →