തിരുവനന്തപുരം: ഹാർബർ എൻജിനിയറിങ് വകുപ്പിൽ വിവിധ കാര്യാലയങ്ങളിൽ സിവിൽ (ഡിസൈൻ)-2, സിവിൽ (വർക്ക്‌സ്)-16, ഇലക്ട്രിക്കൽ-2 എന്നിങ്ങനെ ഇന്റേണുകളെ നിയമിക്കുന്നു. സിവിൽ (ഡിസൈൻ) എം.ടെക് സ്ട്രക്ചറൽ എൻജിനിയറിങ്, സിവിൽ (വർക്ക്‌സ്) ബി.ടെക് സിവിൽ എൻജിനിയറിങ് ആണ് യോഗ്യത. 70 ശതമാനത്തിൽ കുറയാത്ത മാർക്ക് ഉണ്ടാകണം. പ്രതിമാസം 12,500 രൂപ സ്റ്റൈപന്റ് ലഭിക്കും. ഇന്റേൺഷിപ്പ് കാലാവധി ഒരു വർഷമാണ്. അപേക്ഷകർ കേരളത്തിലെ ഏതെങ്കിലും ഒരു എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിരിക്കണം. അപേക്ഷകൾ വെള്ളക്കടലാസിൽ തയ്യാറാക്കി പാസ്‌പോർട്ട് സൈസ് ഫോട്ടോയോടൊപ്പം, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്റ്റർ നമ്പർ, മേൽവിലാസം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം നവംബർ 12നകം ചീഫ് എൻജിനിയർ, ഹാർബർ എൻജിനിയറിങ് വകുപ്പ്, കമലേശ്വരം, മണക്കാട് പി.ഒ, തിരുവനന്തപുരം പിൻ-695009 എന്ന മേൽവിലാസത്തിൽ ലഭിക്കണം.
തിരുവനന്തപുരം: ഹാർബർ എൻജിനിയറിങ്ങിൽ ഇന്റേണുകൾ
