ന്യൂഡല്‍ഹി: പ്രമുഖ സാമ്പത്തിക വിദഗ്ധയും മലയാളിയുമായ ഗീതാ ഗോപിനാഥ് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ (ഐ.എം.എഫ്) നിന്ന് അടുത്ത വര്‍ഷം പടിയിറങ്ങും. ഐ.എം.എഫില്‍ ചീഫ് ഇക്കണോമിസ്റ്റായി സേവനം അനുഷ്ഠിച്ചുവരുകയാണ് ഗീതാ ഗോപിനാഥ്. അടുത്ത ജനുവരിയില്‍ അവര്‍ വീണ്ടും ഹാര്‍വാഡ് സര്‍വകലാശാല ഇക്കണോമിക്സ് വിഭാഗത്തില്‍ അധ്യാപികയാകും. 2018ലാണ് ഗീതാ ഗോപിനാഥ് ഐ.എം.എഫില്‍ എത്തുന്നത്. നേരത്തെ ഗീതാ ഗോപിനാഥിന് ഒരു വര്‍ഷം കൂടി സര്‍വകലാശാല അവധി നീട്ടി നല്‍കിയിരുന്നു. നിലവില്‍ ഐ.എം.എഫ്. ഗവേഷണ വിഭാഗം മേധാവിയാണ് അവര്‍. കോവിഡ് കാലത്ത് ഗീതാ ഗോപിനാഥ് മികച്ച പ്രവര്‍ത്തങ്ങളാണ് നടത്തിയതെന്ന് ഐ.എം.എഫ്. മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവിയ പറഞ്ഞു.
അടുത്ത വര്‍ഷം ഗീതാ ഗോപിനാഥ് ഐ.എം.എഫിലെ പടിയിറങ്ങും
