സിഡ്നി: ഗാർഹിക പീഡന പരാതിയിൽ മുൻ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരവും ചാനൽ സെവൻ കമൻ്റേറ്ററുമായ മൈക്കൽ സ്ലേറ്റർ അറസ്റ്റിൽ. ഒക്ടോബർ 12 ചൊവ്വാഴ്ച നടന്ന ഗാർഹിക പീഡന പരാതിയുമായി ബന്ധപ്പെട്ടാണ് സ്ലേറ്ററെ അറസ്റ്റ് ചെയ്തത്. 51കാരനായ സ്ലേറ്റർ മൂന്ന് കുട്ടികളുടെ പിതാവാണ്.
കൊവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയൻ പ്രധാനമത്രി സ്കോട്ട് മോറിസണു നേരെ നടത്തിയ പരാമർശത്തിനു പിന്നാലെ സ്ലേറ്ററെ ചാനൽ സെവൻ പിരിച്ചുവിട്ടിരുന്നു. സ്വന്തം പൗരന്മാരെ ഇന്ത്യയിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് പ്രവേശിപ്പിക്കാത്ത പ്രധാനമന്ത്രിയുടെ നടപടി വളരെ മോശമാണെന്നായിരുന്നു സ്ലേറ്ററുടെ പരാമർശം.