തൃശൂര്‍ ഡി.സി.സി സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍

തൃശൂര്‍: തൃശൂര്‍ ഡി.സി.സി സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍. എന്‍.എസ്. സരസനെയാണ് വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

56 വയസ്സായിരുന്നു. കോണ്‍ഗ്രസ്- ഒ.ബി.സി വിഭാഗം സംസ്ഥാന സെക്രട്ടറിയാണ്. വെണ്ടോര്‍ ചുങ്കം നെടുംപറമ്പില്‍ പരേതനായ ശങ്കരന്റെയും കാര്‍ത്തുവിന്റെയും മകനാണ്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

പുതുക്കാട് പൊലീസ് കേസെടുത്തു.സുനന്ദയാണ് ഭാര്യ. ശ്രീക്കുട്ടി, ശരത് എന്നിവര്‍ മക്കളാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →