തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കിടപ്പു രോഗിയെ ഭാര്യ കഴുത്തറുത്തു കൊലപ്പെടുത്തി. നെയ്യാറ്റിന്‍കര മണവാലി സ്വദേശിയ ഗോപിയെയാണ് ഭാര്യ സുമതി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
പക്ഷാഘാതം പിടിപെട്ട് ബുദ്ധിമുട്ടുന്ന ഗോപിയുടെ വിഷമം കാണാന്‍ സാധിക്കാത്തതുകൊണ്ടാണ് താന്‍ കൊലപ്പെടുത്തിയതെന്ന് സുമതി നെയ്യാറ്റിന്‍കര പൊലീസിനോട് പറഞ്ഞു.
കൊല്ലപ്പെട്ട ഗോപി പത്ത് വര്‍ഷത്തിലധികമായി കിടപ്പിലായിരുന്നു. വീട് പുതുക്കിപണിയുന്നതിനാല്‍ സമീപത്ത് നിര്‍മ്മിച്ച ചെറിയ ഒറ്റമുറി വീട്ടിലായിരുന്നു ഗോപിയും സുമതിയും താമസിച്ചിരുന്നത്.
19/10/2021 ചൊവ്വാഴ്ച രാവിലെയാണ് ഗോപിയെ ഒറ്റമുറി വീട്ടിലെ കിടക്കയോട് ചേര്‍ന്ന് നിലത്ത് മരിച്ചു കിടക്കുന്ന നിലയില്‍ അയല്‍വാസികളും ബന്ധുക്കളും കണ്ടത്.