ആലപ്പുഴ: എക്സൈസ് ഡിവിഷനിൽ അബ്കാരി കേസുകളില്‍പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടി എക്സൈസ് ഓഫീസുകളിലും പൊലീസ് സ്റ്റേഷനുകളിലും സൂക്ഷിക്കുന്നതും എന്‍.ഡി.പി.എസ് കേസുകളില്‍ ഉള്‍പ്പെട്ട് ഡിസ്പോസ് ചെയ്യുന്നതിന് നടപടികള്‍ പൂര്‍ത്തിയാക്കിയതുമായ വാഹനങ്ങള്‍ ഒക്ടോബര്‍ 28ന് രാവിലെ 11ന് പരസ്യമായി ലേലം ചെയ്യും.
സൂക്ഷിച്ചിരിക്കുന്ന ഓഫീസ് അധികാരികളുടെ അനുവാദത്തോടെ വാഹനങ്ങള്‍ പരിശോധിക്കാം. വിശദ വിവരങ്ങള്‍ ജില്ലയിലെ എക്സൈസ് ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍- 0477-2252049.