തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കി

ചെന്നൈ: കേരളത്തില്‍ അനുഭവപ്പെടുന്ന കനത്ത മഴയെയും ഉരുള്‍പ്പൊട്ടലിനെയും തുടര്‍ന്ന് തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ. നമ്പര്‍ 06791 തിരുനല്‍വേലി-പാലക്കാട് ട്രെയിന്‍ തിരുനെല്‍വേലിക്കും പാലക്കാടിനുമിടയില്‍ ഭാഗികമായി റദ്ദാക്കി. 18.10.2021 ന് പുറപ്പെടുന്ന നമ്പര്‍ 06102 കൊല്ലം-ചെന്നൈ എഗ്മോര്‍ ട്രെയിന്‍ ചെങ്കോട്ടക്കും കൊല്ലത്തിനുമിടയില്‍ ഭാഗികമായി റദ്ദാക്കിയതായും ദക്ഷിണ റെയില്‍വേ അറിയിച്ചു.തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലും കനത്ത മഴ അനുഭവപ്പെടുന്നു. തിര്‍പ്പറപ്പ് വെള്ളച്ചാട്ടത്തില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →