കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ് തന്റെ ചിന്തകളെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി∙ മഴക്കെടുതി അനുഭവിക്കുന്ന കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ് തന്റെ ചിന്തകളെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി. ‘എന്റെ ചിന്തകൾ കേരളത്തിലെ ജനങ്ങൾക്കൊപ്പമാണ്. ദയവായി സുരക്ഷിതരായിരിക്കുകയും എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിക്കുകയും ചെയ്യുക.’– അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.

മഴക്കെടുതിയിൽ അകപ്പെട്ടവരെ സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകരോട് അഭ്യർഥിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്തെത്തി. ‘കേരളത്തിലെ സഹോദരീ സഹോദരന്മാർക്കൊപ്പമാണ് എന്റെ മനസ്സ്. മഴക്കെടുതിയില്‍ അകപ്പെട്ടവരെ എല്ലാ വിധത്തിലും സഹായിക്കാൻ കോൺഗ്രസ് പ്രവർത്തകരോട് അഭ്യർഥിക്കുന്നു.’– പ്രിയങ്ക ട്വീറ്റ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →