കൊച്ചി: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 10 ഡാമുകളുടെ കൂടി ഷട്ടറുകള്‍ തുറന്നു. നെയ്യാര്‍, പേപ്പാറ, അരുവിക്കര, കല്ലാര്‍കുട്ടി, പോത്തുണ്ടി, മലമ്പുഴ, പെരിങ്ങല്‍ക്കുത്ത്, പീച്ചി, മൂഴിയാര്‍, വാഴാനി എന്നീ ഡാമുകളാണ് തുറന്നത്.
കക്കി-ആനത്തോട് ഡാം 17/10/21 ഞായറാഴ്ച ഉച്ചയോടെ തുറക്കും. ഇടുക്കി ഡാമിലെ ജലനിരപ്പ് രണ്ട് അടി കൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. നെയ്യാർ ഡാമിന്റെ ഷട്ടറുകൾ നിലവിൽ 520 സെന്റിമീറ്റര്‍ ഉയർത്തിയിട്ടുണ്ട്. ഉടൻ തന്നെ 80 സെന്റിമീറ്റര്‍ കൂടി ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നിലവില്‍ മലമ്പുഴ ഡാമിലെ എല്ലാ ഷട്ടറുകളും 15 സെന്റിമീറ്റർ വീതവും പോത്തുണ്ടി ഡാമിലെ ഷട്ടറുകള്‍ 5 സെന്റിമീറ്റര്‍ വീതവും തുറന്നിട്ടുണ്ട്.