കൽക്കരി ക്ഷാമം: ഓൺലൈൻ ലേലം നിർത്തിവച്ച് കോൾ ഇന്ത്യ

ന്യൂഡൽഹി: കൽക്കരി ക്ഷാമം രൂക്ഷമായതോടെ വ്യവസായമേഖലക്കുള്ള ഓൺലൈൻ ലേലം നിർത്തിവച്ച് കോൾ ഇന്ത്യ. താപ വൈദ്യുത മേഖലക്ക് കൽക്കരി വിതരണം ഉറപ്പാക്കുന്നതിനു വേണ്ടിയാണ് നടപടി. ഇതോടെ വ്യവസായ മേഖലയുടെ പ്രവർത്തനം പ്രതിസന്ധിയിലായി. വരാനിരിക്കുന്നത് വൻ സാമ്പത്തിക തകർച്ചയെന്ന് കമ്പനികൾ. രണ്ട് മണിക്കൂറിലധികം വൈദ്യുതി വിതരണം നിർത്തിവയ്ക്കുന്നത് കമ്പനികൾക്ക് കനത്ത സാമ്പത്തിക നഷ്ടത്തിന് ഇടയാക്കുമെന്ന് അലുമിനിയം അസോസിയേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു. ഉത്പാദന ചെലവിന്റെ 40 ശതമാനവും കൽക്കരിക്കുവേണ്ടി വിനിയോഗിക്കേണ്ടി വരുന്ന അവസ്ഥയാണ് ഇപ്പോഴെന്നും ഇത് പ്രതിസന്ധികൂട്ടുമെന്നും കമ്പനികൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, കൽക്കരി ക്ഷാമത്തെ തുടർന്നുള്ള വൈദ്യുതി പ്രതിസന്ധി രാജ്യത്ത് കൂടുതൽ സങ്കീർണമാകുകയാണ്. പഞ്ചാബ്, മഹാരാഷ്ട്ര, അസം, ഗുജറാത്ത്, ആന്ധ്ര, തെലങ്കാന, തമിഴ്‌നാട്, ഡൽഹി, ഒഡിഷ, രാജസ്ഥാൻ എന്നിവിടങ്ങളിൽ വൈദ്യുതിക്ഷാമം രൂക്ഷം. കൂടുതൽ സംസ്ഥാനങ്ങളിൽ ലോഡ്‌ഷെഡിങ് അനിവാര്യമായി.

ആഭ്യന്തരമന്ത്രി അമിത് ഷാ, ഊർജ-കൽക്കരി മന്ത്രിമാരുടെ അടിയന്തിര യോഗം വിളിച്ചു. പഞ്ചാബിൽ നാലു മണിക്കൂർ ലോഡ്‌ഷെഡിങ് തുടരുകയാണ്. ഝാർഖണ്ഡിൽ 24 ശതമാനം വരെ വൈദ്യുതിക്ഷാമം ഉണ്ട്. രാജസ്ഥാനിൽ 17ഉം ബിഹാറിൽ ആറു ശതമാനവുമാണ് ക്ഷാമം. കൽക്കരി കിട്ടാതെ മഹാരാഷ്ട്രയിൽ 13 താപനിലയം അടച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →