ജലവൈദ്യുത പദ്ധതികളില്‍ നിന്നുമുളള ഉത്പാദനം കൂട്ടണമെന്നാവശ്യപ്പെട്ട് കേരളത്തിന് കേന്ദ്ര ഊര്‍ജ സെക്രട്ടറിയുടെ കത്ത്

തിരുവനന്തപുരം: വൈദ്യുതി ഉത്പാദനം കൂട്ടണമെന്നാവശ്യപ്പെട്ട് കേരളത്തിന് കേന്ദ്ര ഊര്‍ജ സെക്രട്ടറിയുടെ കത്ത്. ജലവൈദ്യുത പദ്ധതികളില്‍ നിന്ന് ഉത്പാദനം കൂട്ടണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അറ്റകുറ്റപ്പണിക്ക് ഉത്പാദനം നിര്‍ത്തിവെക്കരുതെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്.

നോണ്‍ പീക്ക് ടൈമില്‍ കേന്ദ്രപൂളിലേക്ക് വൈദ്യുതി നല്‍കണം. ഈ മാസം അവസാനത്തോടെ വൈദ്യുതി പ്രതിസന്ധി ഇല്ലാതാകുമെന്നും കേന്ദ്രം അറിയിച്ചു. അതേസമയം, 200 മെഗാവാട്ട് കേന്ദ്രത്തിന് നല്‍കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. കല്‍ക്കരി ക്ഷാമം നേരിടുന്നതിനെ തുടര്‍ന്ന് രാജ്യത്ത് വലിയ വൈദ്യുതി പ്രതിസന്ധിയാണ് നിലവിലുള്ളത്. എന്നാല്‍ രാജ്യത്ത് പ്രതിസന്ധിയില്ലെന്നും ആരും ചോദിച്ചാലും നല്‍കാന്‍ കേന്ദ്രം വൈദ്യുതി കരുതിയിട്ടുണ്ടെന്നുമായിരുന്നു കേന്ദ്ര ഊര്‍ജ മന്ത്രി പ്രതികരിച്ചിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →