മുംബൈ: ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ആര്യന് ഖാന് മാതാപിതാക്കളായ ഷാരൂഖ് ഖാനും ഗൗരി ഖാനും മണി ഓഡര്ഡര് അയച്ചു നല്കി 4500 രൂപയാണ് ആര്യന് ഖാന്റെ പേരില്‍ ജയിലില്‍ മണി ഓര്ഡായി എത്തിയത്.
ജയില്‍ കാന്റീനില്‍ നിന്നും ഭക്ഷണം വാങ്ങാനും മറ്റുമുള്ള കാര്യങ്ങള്‍ക്ക് ഈ പണം ഉപയോഗിക്കാം. പരമാവധി 4,500 രൂപയാണ് ജയിലിലുള്ളവര്‍ക്ക് പുറത്തു നിന്നും സ്വീകരിക്കാനാകുക. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യനുള്ളത്.
കൂടാതെ ആര്യന് മാതാപിതാക്കളോട് വീഡിയോ കോളില്‍ സംസാരിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ മൂലം സന്ദര്‍ശകരെ ജയിലില്‍ അയക്കുന്നില്ല. ഈ സാഹചര്യത്തില്‍ ആഴ്ചയില്‍ രണ്ടു ദിവസം വീഡിയോ കോള്‍ വഴി വീട്ടിലുള്ളവരോട് സംസാരിക്കാം. ജയിലിലെ 956 നമ്പര്‍ മുറിയിലാണ് ആര്യന് നല്‍കിയിരിക്കുന്നത്.