തിരുവനന്തപുരം : കേരളത്തില്‍ 2021 ഒക്ടോബരര്‍ 18 വരെ ശക്തമായ മഴക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനെ നേരിടാനുളള ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ദുരന്തനിവാരണ അതോരിറ്റി പുറപ്പെടുവിച്ചു.അടുത്ത മുന്നുമണിക്കൂറില്‍ മഴയും ഇടിമിന്നലും ഉണ്ടാകാനിടയുളള ജില്ലകളുടെ പ്രവചനം കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ https://www.imdtvm.gov.in/ എന്ന വെബ്‌സൈറ്റില്‍ കൃത്യമായ ഇടവേളകളില്‍ അപ്‌ഡേറ്റ് ചെയ്യുന്നുണ്ട്. പൊതുജനങ്ങള്‍ അത് ശ്രദ്ധിക്കുക. ദുരന്തനിവാരണ അതോരിറ്റിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പിന്തുടരണ്ടേതാണ്.
കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും ചില്ലകള്‍ ഒടിഞ്ഞും അപകടങ്ങല്‍ ഉണ്ടാകാന്‍ സാധ്യയുണ്ട് . കാറ്റ് വീശി തുടങ്ങുമ്പോള്‍ വീടുകളുടെ ജനലുകളും വാതിലുകളും അടച്ചിടേണ്ടതാണ്. വീടിന്റെ ടെറസില്‍ നില്‍ക്കുന്നത് ഒഴിവാക്കണം. അടച്ചുറപ്പില്ലാത്ത് വീടുകളില്‍ താമസിക്കുന്നവര്‍ അധികൃതരുമായി 1077 എന്ന നമ്പരില്‍ ബന്ധപ്പെടണം. മുന്നറിയിപ്പു വരുന്ന സന്ദര്‍ഭങ്ങളില്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറിത്താമസിക്കുകയും വേണം.
അതിരാവിലെ ജോലിക്കിറങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. വഴികളിലെ വെളളക്കെട്ടുകളിലും മറ്റും വൈദ്യുതി ലൈനുകള്‍ പൊട്ടിക്കിടപ്പില്ലെന്ന ഉറപ്പുവരുത്തണം. ഏതെങ്കിലും അപകടം സംശയിക്കുന്ന പക്ഷം കണ്‍ട്രോള്‍ റുമിലറിയിക്കണം..കൃഷിയിടങ്ങളില്‍കൂടി കടന്നുപോകുന്നവൈദ്യുതി ലൈനുകളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തണം. നിര്‍മാണ ജോലികളിലേര്‍പ്പെടുന്നവര്‍ കാറ്റും മഴയും ശക്തമാവുമ്പോള്‍ ജോലി നിര്‍ത്തിവച്ച് സുരക്ഷിതമായ ഇടങ്ങലിലേക്ക് മാറിനില്‍ക്കുകയും വേണം.

