ഏഴ്‌ പ്രതിരോധ കമ്പനികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുന്നു

ന്യൂഡൽഹി : ഓർഡനൻസ് ഫാക്‌ടറി ബോർഡ് വിഭജിച്ച് രൂപം നൽകിയ ഏഴ്‌ പ്രതിരോധ കമ്പനികൾ പ്രധാനമന്ത്രി 15/10/2021 വെള്ളിയാഴ്ച രാജ്യത്തിന് സമർപ്പിക്കും. പ്രതിരോധമന്ത്രാലയം സംഘടിപ്പിക്കുന്ന ചടങ്ങിൽ വീഡിയോ കോൺഫറസിലൂടെയാകും പ്രധാനമന്ത്രി പങ്കെടുക്കുക. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, മുതിർന്ന ഉദ്യോഗസ്ഥർ, വിവിധ വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

പ്രതിരോധ വകുപ്പിൽ സാശ്രയത്വം മെച്ചപ്പെടുത്താനാണ് ഓർഡിനൻസ് ഫാക്‌ടറി ബോർഡ് വിഭജിച്ച് 100 ശതമാനം സർക്കാർ ഉടമസ്ഥതയിലുള്ള ഏഴ് കോർപ്പറേറ്റ് സ്ഥാപനങ്ങളാക്കി മാറ്റാന്‍ തീരുമാനിച്ചതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഈ നീക്കത്തിലൂടെ പ്രവർത്തനങ്ങളിൽ കൂടുതൽ സ്വയംഭരണവും കാര്യക്ഷമതയും ലഭിക്കുമെന്ന് പ്രസ്‌താവനയിൽ വ്യക്തമാക്കുന്നു

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →