ശമ്പള ബാക്കി നല്‍കണമെന്ന് സര്‍ക്കാറിന് കത്തെഴുതി എയര്‍ ഇന്ത്യ ജീവനക്കാര്‍

മുംബൈ: ടാറ്റയ്ക്ക് കൈമാറും മുന്‍പ് ശമ്പള ബാക്കിയും ആനുകൂല്യങ്ങളും നല്‍കണമെന്ന് ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ ജീവനക്കാര്‍. തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം എന്ന് ആവശ്യപ്പെട്ട് എയര്‍ ഇന്ത്യയിലെ തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി കേന്ദ്ര സര്‍ക്കാറിന് കത്തെഴുതി. ലീവ് എന്‍കാഷ്‌മെന്റ് സൗകര്യം നല്‍കുക, പ്രീ കൊവിഡ് ശമ്പളം നല്‍കുക, സ്റ്റാഫ് ക്വര്‍ട്ടേസ് പ്രശ്‌നങ്ങള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും കത്തില്‍ ഉന്നയിച്ചു.
സിവില്‍ ഏവിയേഷന്‍ സെക്രട്ടറി രാജീവ് ബന്‍സാലിനാണ് എയര്‍ ഇന്ത്യ യൂണിയനുകളുടെ ജോയന്റ് ആക്ഷന്‍ ഫോറം കത്ത് നല്‍കിയിരിക്കുന്നത്. പ്രിവിലേജ് ലീവ്, സിക്ക് ലീവ് എന്നിവ തിരിച്ച് കൈമാറിയാല്‍ ലീവ് എന്‍കാഷ്‌മെന്റ് ലഭിക്കുന്നതില്‍ എയര്‍ ഇന്ത്യ കൈമാറ്റത്തിന് മുന്‍പ് വ്യക്തത വേണമെന്ന് കത്തില്‍ ആവശ്യപ്പെടുന്നു. എയര്‍ ഇന്ത്യ കോളനികളില്‍ നിന്നും ജീവനക്കാരോട് ഒഴിഞ്ഞുപോകാന്‍ പറയരുതെന്നും. അവര്‍ക്ക് ഒരു നിശ്ചിതകാലത്തേക്ക് അവിടെ താമസിക്കാന്‍ അവസരം നല്‍കണമെന്നും ആവശ്യപ്പെടുന്നു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →