കൃഷിഭൂമിയായിരുന്ന നിലം മണ്ണിട്ടു നികത്തി വ്യാജസർവേ നമ്പറിൽ കെട്ടിട നിർമാണ അനുമതി; ഒടുവിൽ കളക്ടറുടെ നടപടി

ഏറ്റുമാനൂർ: കൃഷിഭൂമിയായിരുന്ന നിലം മണ്ണിട്ടു നികത്തിയ ശേഷം വീടുവയ്ക്കുന്നതിന് വ്യാജ സർവേ നമ്പറിൽ കെട്ടിടനിർമാണ അനുമതി സ്വന്തമാക്കിയ സംഭവത്തിൽ കളക്ടറുടെ ഇടപെടൽ . പരാതി ഉയർന്നതിനെ തുടർന്ന് റവന്യൂ വകുപ്പ് നടത്തിയ അന്വേഷണത്തിനൊടുവിൽ അനധികൃതമായി പരിവർത്തനപ്പെടുത്തിയ വസ്തുവിൽ നിന്ന് മണ്ണ് നീക്കം ചെയ്യാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു.
ഏറ്റുമാനൂർ നഗരസഭ പരിധിയിൽ പേരൂർ വില്ലേജിലെ തെള്ളകം പാടശേഖരത്തിൻ്റെ ഭാഗമായ കുഴി ചാലിൽ പടി ഭാഗത്താണ് സംഭവം. റവന്യൂ രേഖകളിൽ നിലം എന്ന ഇനത്തിൽ പെട്ട സ്ഥലം 1200 ഘനമീറ്റർ മണ്ണ് നിക്ഷേപിച്ച് നികത്തിയെടുത്തെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →