കാഞ്ഞങ്ങാട് ; ഗൈനക്കോളജിസറ്റിന്റെ കാര്‍ ഡ്രൈവര്‍ താമസസ്ഥസത്ത് തൂങ്ങി മരിച്ച നിലയില്‍. പാറപ്പളളി കുമ്പളയിലെ കുഞ്ഞിക്കൃഷ്ണന് -ലളിത ദമ്പതികളുടെ മകന് സന്തോഷ് (42) ആണ് തൂങ്ങി മരിച്ചത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിന്റെ ഡ്രൈവറാണ് സന്തോഷ്
കുന്നുമ്മലിലെ താമസസ്ഥലത്ത് 2021 ഒക്ടോബര്‍ 13 ബുധനാഴ്ച ഉച്ചക്കുശേഷമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചവരെ ജോലിയിലുണ്ടായിരുന്നു. ഉച്ചക്കുശേഷം ഡോക്ടര്‍ ഫോണ്‍ ചെയ്തെങ്കിലും സന്തോഷ് ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് താമസ സ്ഥലത്ത നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടത് മരണകാരണം വ്യക്തമല്ല. ഹോസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ : ധന്യ. മക്കള്‍ : ശിവന്ത്, ശിവന്യ. സഹോദരന്: സുരേഷ്

