മോസ്കോ: റഷ്യയുടെ സ്പുട്നിക് ലൈറ്റ് വാക്സിൻ കോവിഡ് ഡൽറ്റ വകഭേദത്തിൽ നിന്നും 70% പ്രതിരോധ ശേഷി നൽകുമെന്ന് റഷ്യ .
കുത്തിവയ്പ്പിന് മൂന്ന് മാസങ്ങൾക്ക് ശേഷം കോവിഡ് -19 ന്റെ ഡെൽറ്റ വേരിയന്റിനെതിരെ 70% ഫലപ്രാപ്തി കാണിക്കുന്നുവെന്നും ഒറ്റ ഡോസായി നൽകുന്ന വാക്സിൻ രാജ്യത്തെ പ്രധാന വാക്സിൻ ആകാൻ സാധ്യതയുണ്ടെന്നും റഷ്യ അവകാശപ്പെട്ടു.
ഫലപ്രദമായ ഒറ്റ വാക്സിൻ എന്ന നിലയിലും റഷ്യൻ ഇതര വാക്സിനുകളുമായി സംയോജിപ്പിക്കാവുന്ന ഒരു ബൂസ്റ്റർ എന്ന നിലയിലും സ്പുട്നിക് ലൈറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളുമായാണ് നിലവിൽ റഷ്യ മുന്നോട്ടു പോകുന്നത്.
സ്പുട്നിക് ലൈറ്റിന്റെ ഡോസ് സ്വീകരിച്ച 28,000 പേരെയും 5.6 മില്യൺ പ്രതിരോധ കുത്തിവയ്പ്പില്ലാത്ത കൺട്രോൾ ഗ്രൂപ്പിനെയും അടിസ്ഥാനമാക്കിയുള്ളതാണ് ഡാറ്റ.

