ബെംഗളൂരു: കനത്ത മഴയില്‍ അടിത്തറ ഇളകിയ നാലു നിലക്കെട്ടിടം ഇടിച്ചുനിരത്തി മുന്‍സിപ്പാലിറ്റി. ബംഗളുരുവില്‍ രണ്ടാഴ്ചയ്ക്കിടെ നിലംപൊത്തുന്ന നാലാമത്തെ കെട്ടിടമാണിത്.മുന്‍സിപ്പാലിറ്റിയുടെ ജാഗ്രതാ നിര്‍ദേശത്തെത്തുടര്‍ന്ന് നേരത്തെതന്നെ ആളുകളെ ഒഴിപ്പിച്ചിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. നോട്ടീസ് കിട്ടിയ എട്ടു താമസക്കാരില്‍ രണ്ടു കുടുംബങ്ങള്‍ മാറി. ഉടമയില്‍നിന്ന് ഒന്നും ഒന്നരലക്ഷവും വരുന്ന പണയത്തുക തിരിച്ചുവാങ്ങിയിട്ടേ ഇറങ്ങൂ എന്ന നിലപാടിലായിരുന്നു ബാക്കിയുള്ള ആറു കുടുംബങ്ങളും. എന്നാല്‍, ഇവരെയും ചൊവ്വാഴ്ച രാത്രി ഒഴിപ്പിക്കാനായത് അനുഗ്രഹമായി. തൊട്ടടുത്തുള്ള സര്‍ക്കാര്‍ സ്‌കൂളിലേക്കാണ് താമസക്കാരെ നീക്കിയത്.
ബെംഗളൂരുവില്‍ നാലുനില കെട്ടിടത്തിന്റെ അടിത്തറ ഇളകി: ഇടിച്ചുനിരത്തി മുന്‍സിപ്പാലിറ്റി
