കണ്ണൂർ: കണ്ണൂർ പയ്യാവൂരിൽ പുഴയിൽ കാൽ വഴുതി വീണ് യുവാവിനെ കാണാതായി. ശ്രീകണ്ഠാപുരം കൃഷി ഓഫീസ് ജീവനക്കാരൻ മല്ലിശ്ശേരിൽ അനിലിനെയാണ് (30) കാണാതായത്.
13/10/21 ബുധനാഴ്ച രാവിലെ കടയിൽ നിന്ന് സാധനം വാങ്ങി വീട്ടിലേക്ക് പോകുന്ന വഴി, മുള കൊണ്ടുണ്ടാക്കിയ നടപ്പാലത്തിൽ നിന്നും കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു. ഇരിട്ടിയിൽ നിന്നെത്തിയ ഫയർ ഫോഴ്‌സ് പുഴയിൽ തിരച്ചിൽ നടത്തുന്നുണ്ട്.

