ന്യൂഡല്‍ഹി: ഇന്ത്യയില്‍ അടുത്ത വര്‍ഷം നടക്കുന്ന ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഫുട്ബോളിന്റെ ഭാഗ്യ ചിഹ്നം പുറത്തിറക്കി. വനിതകളുടെ ശക്തിയെ പ്രതിനിധാനം ചെയ്യുന്ന ഇഭയെന്ന സിംഹമാണു ഭാഗ്യ ചിഹ്നം. ഏഷ്യാറ്റിക് ലയണ്‍ വിഭാഗത്തില്‍ പെടുന്നതാണ് ഇഭ. ലോകകപ്പിന് ഒരു വര്‍ഷം ബാക്കി നില്‍ക്കേയാണു ഭാഗ്യ ചിഹ്നം പുറത്തിറക്കിയത്.