ഭർത്താവിനെ അന്വേഷിച്ചിറങ്ങിയ വയോധിക ബൈക്കിടിച്ച് മരിച്ചു

മൂലമറ്റം: ഭർത്താവിനെ കാണാതെ അന്വേഷിച്ചിറങ്ങിയ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു. ഭർത്താവിനെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രതീഷ് പ്രസ് ഉടമ നീറണാകുന്നേൽ ചിദംബരത്തിന്റെ ഭാര്യ സുജാതയാണ് (72) ബൈക്ക് അപകടത്തിൽ മരിച്ചത്. ഭർത്താവ് ചിദംബരത്തിനെ (75) സ്വന്തം പ്രസിനു സമീപം കിണറിലെ പൈപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

2-21 ഒക്ടോബര്‍ 11ന് വൈകിട്ട് ഏഴരയോടെ മൂലമറ്റം ടൗണിനു സമീപമാണ് സുജാത അപകടത്തിൽ മരിച്ചത്. ഭർത്താവ് വീട്ടിൽ മടങ്ങിയെത്താത്തതിനെ തുടർന്ന് അന്വേഷിച്ചുപോയ സുജാതയെ ചേറാടി സ്വദേശി ദിലുവിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

തുടർന്ന് സുജാതയുടെ മരണവിവരം അറിയിക്കാൻ നാട്ടുകാർ ചിദംബരത്തിനെ അന്വേഷിക്കുന്നതിനിടെ രാത്രി 10 മണിയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മക്കൾ: കല, പരേതനായ രതീഷ്. മരുമകൻ: രഘു. സുജാതയെ ഇടിച്ച ബൈക്കിൽ സഞ്ചരിച്ചിരുന്ന ദിലുവിന്റെ തലയ്ക്ക് സാരമായ പരുക്കുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →