ലഖ്നൗ: ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകര്‍ക്ക് നേരെ ആക്രമണം നടത്തിയതില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ശേഖര്‍ ഭദ്രിയെന്ന ആളാണ് പിടിയിലായതെന്ന് യുപി പോലിസ് പറഞ്ഞു. അതേസമയം, സംഭവത്തില്‍ ആശിഷ് മിശ്രയുടെ സുഹൃത്തുക്കളായ സുമിത് ജയ്സ്വാള്‍, അങ്കിത് ദാസ് എന്നിവര്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ചിന്റെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സ്. സംഭവത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണിത്.
ലഖിംപുര്‍ ഖേരി സംഭവം: ഒരാള്‍ കൂടി അറസ്റ്റില്‍
