സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം; ജില്ലാതല സമ്മേളനം 12ന്

ആലപ്പുഴ: പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടത്തുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ജില്ലാതല സമ്മേളനം 12.10.2021ന് രാവിലെ 10ന് കലവൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്യും. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്‍ അധ്യക്ഷത വഹിക്കും.

സമഗ്ര വികസനം സാമൂഹിക ഐക്യത്തിലൂടെ എന്ന വിഷയത്തില്‍ പി. ജയരാജ് പ്രഭാഷണം നടത്തും. കോവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ഡോ. വി.എസ്. വിശ്വകല ക്ലാസെടുക്കും.

മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. അജിത്കുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ആര്‍. റിയാസ്, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ ബി. ബഞ്ചമിന്‍, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആര്‍. രജിത്ത്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →