വടകര; വിവാഹം കഴിച്ച കൂടെ താമസിച്ചശേഷം മുങ്ങിയ വ്യാപാരിക്കെതിരെ കേസ് നല്കിയ തന്നെയും മകനെയും ടിപി വധക്കേസില്‍ ജയിലില്‍ കഴിയുന്ന കൊടിസുനിയെ ഉപയോഗിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി യുപി സ്വദേശിനി മുബഷിറ സമിയുളളഖാന് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
എട്ടുവര്‍ഷം മുമ്പ് മുംബൈയില്‍ നിന്ന് പരിചയപ്പെട്ട വ്യാപാരി പെരിങ്ങത്തൂര്‍ സികെപി നൂറുദ്ദീന്‍ രണ്ടു വര്‍ഷം മുമ്പ് വിവാഹം കഴിച്ചിരുന്നു. പിന്നീട് നൂറുദ്ദീന്‍ നാട്ടിലക്ക് മടങ്ങി. ഭര്‍ത്താവിനെക്കുറിച്ച് വിവരമില്ലാതായതോടെ ഒരുമാസം മുമ്പ് ഇയാളെ തേടി ഇവര്‍ നാദാപുരത്തെത്തി. ഇവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നൂറുദ്ദിനെ കണ്ടെത്തി ഇവരുടെ കൂടെ വിട്ടയച്ചു. പിന്നീട് തന്നെ തനിച്ചാക്കി മാഹിയില്‍ നിന്ന് നൂറുദ്ദീന്‍ വീണ്ടും മുങ്ങി. ഇതോടെ ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു.
കോടതി നിര്‍ദ്ദേശത്തില്‍ പീഡനത്തിന് നാലുപേര്‍ക്കെതിരെ കേസെടുത്തു. മാഹിയില്‍ താമസിക്കുന്നതിനിടെ അവിടത്തെ പോലീസ് ഉദ്യോഗസ്ഥനെത്തി പ്രതി സാദിക്കിനെ കേസില്‍ നിന്നൊഴിവാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി. ഇതോടെ ഇവര്‍ തമാസം വടകരയിലേക്ക മാറ്റി. ഭീഷമിയെ തുടര്‍ന്ന് വടകരയിലെ താമസ സ്ഥലത്തുനിന്നു ഇറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണുളളതെന്നും തന്നെ സഹായിക്കുന്നവര്‍ക്കും ഭീഷണിയുണ്ടെന്നും അവര്‍ പറഞ്ഞു. മുഖ്യമന്ത്രി, ഡിജിപി, വനിത കമ്മീഷന് എന്നിവര്‍ക്ക് ഇതുസംബന്ധിച്ച പരാതി നല്‍കുമെന്ന് യുവതി പറഞ്ഞു.

