മുംബൈ: ബോളിവുഡ് സൂപ്പർ സ്റ്റാറായ ഷാരൂഖാന്റെ മകൻ ആര്യൻ ഖാന്റെ ജാമ്യാപേക്ഷ മുംബൈ മജിസ്ട്രേറ്റ് കോടതി തള്ളി. മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ ആര്യൻ ഇനി ശിഷ്ടകാലം ജയിലിൽ .
ആര്യന്റെ അഭിഭാഷകനായ സതീഷ് മനെഷിന്റെ സമർപ്പിച്ച ഇടക്കാല ജാമ്യാപേക്ഷയാണ് മുംബൈ മജിസ്ട്രേറ്റ് കോടതി തള്ളിയത് . കൂടെയുണ്ടായിരുന്ന അർബാസ് മർച്ചന്റ്, മൂൺമൺ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളിയതോടെ മൂവരും ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.
ആര്യൻഖാന് ജാമ്യം നൽകുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് എൻ സി ബി സംഘം കോടതിയിൽ വാദിച്ചു. അതേസമയം ആര്യന്റെ പക്കൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചെടുത്തിട്ടില്ലെന്നും ചോദ്യംചെയ്യലിൽ ഇതിൽ എല്ലാ വിവരങ്ങളും നൽകിയിട്ടുണ്ടെന്നും ആഡംബര കപ്പലിൽ പാർട്ടി നടത്തിയവർ ക്ഷണിച്ചത് അനുസരിച്ചാണ് ആര്യൻ എത്തിയതെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ അറിയിക്കുകയുണ്ടായി.
കഴിഞ്ഞദിവസം ആര്യൻ ഉൾപ്പെടെ എട്ട് പ്രതികളെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. കസ്റ്റഡി നീട്ടണമെന്ന് എൻസിബിയുടെ ആവശ്യം തള്ളിയിരുന്നു. തുടർന്ന് ആര്യനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.

