തിരുവനന്തപുരം: പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും ആശങ്കകള്‍ പരിഹരിച്ച് മാത്രമേ നെടുമങ്ങാട് നഗരസഭ മാസ്റ്റര്‍ പ്ലാന്‍ പദ്ധതി നടപ്പാക്കൂവെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. നഗരസഭാ വികസന പദ്ധതിയുടെ കരട് മാസ്റ്റര്‍പ്ലാന്‍ സംബന്ധിച്ച അദാലത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പദ്ധതി പ്രദേശത്ത് സ്ഥലം ഏറ്റെടുക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ വാര്‍ഡ് തലത്തില്‍ ജനങ്ങള്‍ക്ക് കൃത്യമായ ബോധവത്കരണം നഗരസഭ നല്‍കണമെന്നും പ്രദേശവാസികളുടെ പൂര്‍ണ സഹകരണവും പിന്തുണയും പദ്ധതിയുടെ നടത്തിപ്പിനായി നേടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
നെടുമങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടന്ന യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സി.എസ് ശ്രീജ, വൈസ് ചെയര്‍മാന്‍ എസ്.രവീന്ദ്രന്‍, നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു.