ജില്ലയിലെ 6 എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് ബാഡ്ജ് ഓഫ് എക്സലന്‍സ് പുരസ്‌കാരം

ജില്ലയിലെ 6 എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് എക്സൈസ് വകുപ്പിന്റെ ബാഡ്ജ് ഓഫ് എക്സലന്‍സ് പുരസ്‌ക്കാരം. ലഹരിവസ്തുക്കള്‍ പിടികൂടുന്നതില്‍ മികവു തെളിയിച്ചതിനാണ് പുരസ്‌കാരം. ഡിറ്റക്ടീവ് എക്സലന്‍സ് വിഭാഗത്തില്‍ ഫറോക്ക് എക്സൈസ് റെയിഞ്ച് ഓഫീസിലെ 5 ഉദ്യോഗസ്ഥര്‍ പുരസ്‌കാരത്തിന് അര്‍ഹരായി. 

എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. സതീശന്‍, പ്രിവന്റീവ് ഓഫീസര്‍ സി. പ്രവീണ്‍ ഐസക്ക്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എന്‍. ശ്രീശാന്ത്, എം.റെജി,പി. വിപിന്‍ എന്നിവരാണ് പുരസ്‌ക്കാരം നേടിയത്. ഫറോക്ക് എക്സൈസ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിന് കഴിഞ്ഞ വര്‍ഷം 27 മയക്കുമരുന്ന് കേസുകളും 139 അബ്കാരി കേസുകളും കണ്ടെടുത്തു. തൊണ്ടിയായി 5 കിലോ കഞ്ചാവ്, 400 ഗ്രാം എംഡിഎംഎ, 12 ഗ്രാം ഹെറോയിന്‍, 3 കിലോ ഹാഷിഷ് ഓയില്‍, 374 ലഹരി ഗുളികകള്‍ എന്നിവയും ഇവ കടത്തികൊണ്ട് വന്ന രണ്ടു കാറുകള്‍, 1 ഓട്ടോറിക്ഷ, 5 ബൈക്കുകള്‍, 3000 ലീറ്റര്‍ വിദേശമദ്യം, 1000 ലീറ്റര്‍ വാഷ്, 50 ലിറ്റര്‍ ചാരായം എന്നിവയാണ് പിടികുടിയത്. 

ഡിറ്റക്ടീവ് എക്സലന്‍സ് വിഭാഗത്തില്‍ പേരാമ്പ്ര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.പി സുധീഷ് കുമാര്‍ തൊടുപുഴയില്‍ ജോലിക്കിടെ 52 കിലോ കഞ്ചാവും 500 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി പുരസ്‌കാരത്തിന് അര്‍ഹനായി. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.പി സുധിഷ് കുമാറിനും ഏക്സൈസ് ഇന്‍സ്പെക്ടര്‍ കെ സതീശനും മുഖ്യമന്ത്രിയുടെ എക്സൈസ് മെഡല്‍ ലഭിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →