കൊലക്കേസ് പ്രതിയെ ഇങ്ങനെയാണോ കൈകാര്യം ചെയ്യുന്നത്? ആശീഷ് മിശ്രയെ അറസ്റ്റ് ചെയ്യാത്തതില്‍ സുപ്രീം കോടതി

ലഖ്നോ: ലഖിംപുര്‍ കേസില്‍ യു പി പോലീസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സുപ്രീം കോടതി. കൊലക്കേസ് പ്രതിയെ ഇങ്ങനെയാണോ കൈകാര്യം ചെയ്യുന്നതെന്നും നോട്ടീസ് നല്‍കിയാണോ വിളിച്ചു വരുത്തുന്നതെന്നും കോടതി ചോദിച്ചു. എല്ലാ തെളിവുകളും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താന്‍ സര്‍ക്കാറും പോലീസും തയാറാകണം. ഉത്തരവാദിത്തത്തോടെ പെരുമാറണം. കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം. എല്ലാ പ്രതികളും നിയമത്തിന്റെ മുന്നില്‍ ഒരുപോലെയാണെന്നും കോടതി പറഞ്ഞു. ആശിഷ് മിശ്രയെ മറ്റ് പ്രതികളെ പോലെത്തന്നെ കാണണം. എട്ട് പേര്‍ കൊല്ലപ്പെട്ട കേസില്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്താല്‍ ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തേണ്ടതാണ്. കേസ് പരിഗണിക്കുന്നത് ഈമാസം 20ലേക്ക് മാറ്റി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →