ബന്ധപ്പെട്ട കക്ഷിക്ക് പൊതുതാൽപര്യഹർജി നൽകുവാൻ അവകാശമില്ലെന്ന് സുപ്രീംകോടതി.

ന്യൂഡൽഹി: ഒരു വിഷയവുമായി ബന്ധപ്പെട്ട ആൾക്ക് പൊതുതാൽപര്യ ഹർജി നൽകുവാൻ അവകാശമില്ലെന്ന് സുപ്രീംകോടതി വിധിച്ചു.

ജസ്റ്റിസ് ഇന്ദിരാ ബാനർജി, ജസ്റ്റിസ് ജെ കെ മഹേശ്വരി എന്നിവർ ഉൾപ്പെട്ട ബെഞ്ച് ആണ് ഈ വിധിതീർപ്പ് നൽകിയിരിക്കുന്നത്. വിങ് കമാൻഡർ ജി ബി ആത്രി ആയിരുന്നു പരാതിക്കാരൻ .

സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ വർക്ക് ചീഫ് സെക്രട്ടറിക്ക് തുല്യമായപെൻഷൻ അനുവദിച്ചുകൊണ്ട് കർണാടക സംസ്ഥാന ഗവൺമെൻറ് ഇറക്കിയ ഉത്തരവിനെ ചോദ്യം ചെയ്താണ് ജെ ബി ആത്രി കർണാടക ഹൈക്കോടതിയെ സമീപിച്ചത്. ഈ പരാതിയിൽ ചീഫ് സെക്രട്ടറിക്ക് തുല്യമായ പെൻഷൻ സ്റ്റേറ്റ് ഇൻഫർമേഷൻ കമ്മീഷണർക്ക് അനുവദിക്കാമെന്ന് ഹൈക്കോടതി വിധി പ്രസ്താവിക്കുകയുണ്ടായി.

വിംഗ് കമാൻഡർ ജി ബി ആത്രി സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ സ്ഥാനത്തിലേക്ക് അപേക്ഷ സമർപ്പിച്ചിരുന്ന ആളാണ്. സംസ്ഥാന സർക്കാരിൻറെ പരിശോധനയിൽ അദ്ദേഹം പുറന്തള്ളപ്പെട്ടു.കർണാടക ഹൈക്കോടതിയിൽ ഫയൽ ചെയ്ത ആത്രിയുടെ കേസിൽ സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച സത്യവാങ്മൂലം നൽകിയിരുന്നു.

ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതി സമർപ്പിച്ച അപ്പീൽ പരിശോധിച്ച കോടതി പരാതിക്കാരൻ കേസുമായി ബന്ധപ്പെട്ട ആൾ ആണെന്ന് കണ്ടെത്തി .കേസുമായി ബന്ധപ്പെട്ട ആൾക്ക് പൊതുതാൽപര്യഹർജി നൽകുവാൻ അവകാശമില്ല എന്ന് കോടതി വിധിക്കുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →