ആലപ്പുഴ: പട്ടികജാതി പട്ടികവര്‍ഗ കോളനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ട് ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് കര്‍മ പദ്ധതി രൂപീകരിച്ചു.
പഞ്ചായത്തുകളുടെ പരിധിയിലുള്ള കോളനികളുടെ അടിസ്ഥാന സൗകര്യ വികസനം, നീര്‍ത്തട സംരക്ഷണം, റോഡുകളുടെ നവീകരണം, വ്യക്തിഗതമായി പിന്നോക്കാവസ്ഥയിലു ള്ളവര്‍ക്കും ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ക്കും സഹായ വിതരണം തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്.
കോളനികളുടെ വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആദ്യഘട്ട സര്‍വ്വേ കുമാരപുരം പഞ്ചായത്തിലെ ചെന്നാട്ട് കോളനിയില്‍ തുടക്കം കുറിച്ചു. കോളനിയിലെ റോഡ് ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനം, രണ്ട് കുളങ്ങള്‍ നവീകരിച്ചുള്ള മത്സ്യ കൃഷി, കോളനിക്കുള്ളിലെ ശ്മശാനത്തിന്റെ പുനരുദ്ധാരണം, ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന വായോധികര്‍ക്കുള്ള ചികിത്സാ ഉപാധികളുടെ വിതരണം എന്നിവയാണ് ഇവിടെ നടപ്പാക്കുന്നത്.