പാലക്കാട്: മംഗലം ഗവ. ഐ.ടി.ഐ.യില്‍ സീറ്റൊഴിവ്

പാലക്കാട്: മംഗലം ഗവ. ഐ.ടി.ഐ.യില്‍ എന്‍.സി.വി.ടി അംഗീകാരമുള്ള ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, സര്‍വേയര്‍ (രണ്ട് വര്‍ഷം), പ്ലംബര്‍ (ഒരു വര്‍ഷം) ട്രേഡുകളിലേക്ക് പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കായി സംവരണം ചെയ്ത ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പ്പര്യമുള്ളവര്‍ www.scdd.kerala.gov.in ല്‍  ഒക്ടോബര്‍ 12 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ പഠനത്തിനു പുറമെ പ്രതിമാസം സ്‌റ്റൈപ്പന്റ്, ലംപ്സം ഗ്രാന്റ്, സ്റ്റഡി ടൂര്‍ അലവന്‍സ്, യൂണിഫോം അലവന്‍സ്, പോഷകാഹാരം, ഉച്ചഭക്ഷണം ലഭിക്കും. ഫോണ്‍: 04922 258545, 9447653702, 8113052260.

Share
അഭിപ്രായം എഴുതാം