പാന്‍ഡോര പേപ്പറില്‍ സൈനിക ഇന്റലിജന്‍സ് മുന്‍ മേധാവിയുടേ പേരും

ന്യൂഡല്‍ഹി: പാന്‍ഡോര രേഖകളില്‍ ഉള്‍പ്പെട്ട കൂടുതല്‍ ഇന്ത്യക്കാരുടെ പേരുകള്‍ പുറത്ത്. സൈനിക ഇന്റലിജന്‍സ് മുന്‍ മേധാവി രാകേഷ് ലൂംപക്കും മകനും സെഷെല്‍സില്‍ നിക്ഷേപമുണ്ടെന്ന വിവരം പുറത്തുവന്നു. ഐ പി എല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സ്, കിംഗ്സ് ഇലവന്‍ പഞ്ചാബ് എന്നിവയുടെ ഉടമകളും രേഖകളില്‍ കുടുങ്ങി. കിംഗ്‌സ് ഇലവന്‍ ഉടമകളില്‍ ഒരാളായ ഗൗരവ് ബര്‍മ്മന് ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡില്‍ ബാന്‍ട്രീ ഇന്റര്‍നാഷനല്‍ കമ്പനിയിലാണ് നിക്ഷേപം. രാജസ്ഥാന്‍ റോയല്‍സ് ഉടമകളില്‍ ഒരാളായ സുരേഷ് ചെല്ലാരത്തിനും ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡില്‍ നിക്ഷേപമുണ്ടെന്ന് വെളിപ്പെടുത്തലുണ്ട്. യു കെ കോടതിയില്‍ പാപ്പര്‍ ഹരജി നല്‍കിയ വ്യവസായിയായ പ്രമോദ് മിത്തലിനും കോടികളുടെ നിക്ഷേപമുണ്ടെന്ന് പുറത്തുവന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →