മലപ്പുറം: മുസ്‍ലിം ലീഗ് – ജലീൽ പോര് മുറുകുന്നു. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് കെ ടി ജലീൽ നടത്തിയ പ്രസ്താവനക്ക് മറുപടിയുമായി കുഞ്ഞാലിക്കുട്ടി രംഗത്തുവന്നു. ചില ആരോപണങ്ങൾ ഉന്നയിക്കുന്നവരെ തുടർച്ചയായി ‘അവഗണിച്ചേ പറ്റുവെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
‘ജലീലിന്റെ ആരോപണം അവഗണിക്കുന്നു. തുടർച്ചയായ ആരോപണങ്ങളിൽ ചിലത് തുടർച്ചയായി തന്നെ അവഗണിച്ചേ പറ്റൂ. കൂടുതല്‍ ഒന്നും പറയാനില്ല കുഞ്ഞാലിക്കുട്ടി 03/10/2 ഞായറാഴ്ച മാധ്യമങ്ങളോടു പറഞ്ഞു.
അബ്ദുല്‍ ഖാദര്‍ മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് ജലീൽ നടത്തിയ പ്രതികരണത്തെ വിമർശിച്ചുകൊണ്ട് നേരത്തേ കെ.മുരളീധരനും എത്തിയിരുന്നു. കെ.ടി ജലീലിന്റെ സമനില തെറ്റിയെന്നും ജലീലിന്റെ വായില്‍ നിന്ന് വരുന്നതിനെ മൂക്കറ്റം അഴിമതിയിൽ മുങ്ങിയ ഒരാളുടെ ജൽപ്പന്നങ്ങളായി മാത്രം കണ്ടാൽ മതിയെന്നുമായിരുന്നു മുരളീധരന്റെ പ്രതികരണം.

