തിരുവനന്തപുരം ; മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്കാവസ്ഥ കണ്ടെത്താനുളള സംസ്ഥാന സര്‍ക്കാരിന്റെ സര്‍വേ രീതിയെ വിമര്‍ശിച്ച എന്‍എസ്‌എസ് രംഗത്ത്. തദ്ദേശ സ്വയം ഭരണ വാര്‍ഡുകളില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന അഞ്ചുവീതം കുടുംബങ്ങളില്‍ നിന്ന് മൊബൈല്‍ ആപ്പുപയോഗിച്ചാണ് വിവരശേഖരണം നടത്തുക എന്നാല്‍ മുഴുവന്‍ മുന്നാക്ക വിഭാഗങ്ങളില്‍ പെട്ടവരുടെയും വീടുകള്‍ സന്ദര്‍ശിക്കാതെ നടത്തുന്ന ഇത്തരം സര്‍വേയിലൂടെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ വ്യക്തമായ വിവരം കിട്ടില്ലെന്നാണ് എന്‍എസ്‌എസിന്റെ വിമര്‍ശനം.
സര്‍വേ ആധികാരികമായ രേഖയായി മാറുന്നതാണ് . യോഗ്യരായവരെക്കൊണ്ട് സര്‍വേ ആധികാരികമായി നടത്തണം സര്‍വേ പ്രഹസനം ആക്കരുതെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു. കുടുംബ ശ്രീകള്‍ വഴി സര്‍വേ നടത്താനാണ് തീരുമാനം സംസ്ഥാന കമ്മീഷന്റെ സാമൂിക സാമ്പത്തിക സര്‍വേ കുടുംബശ്രീ മുഖേന നടത്തുന്നതിന് മന്ത്രിസഭ അനുമതി നല്‍കി. ഗ്രാമ പഞ്ചായത്ത് ,നഗരസഭ, കോര്‍പ്പറേഷന്‍, വാര്‍ഡുകളിലെ സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന അഞ്ചുവീതം കുടുംബങ്ങളെ കണ്ടെത്തി വിവരശേഖരണം നടത്താന്‍ 75 ലക്ഷം രൂപ അനുവദിച്ചു.

