ജീവിച്ചിരുന്നെങ്കില്‍ ഗാന്ധിജി ആര്‍.എസ്.എസുകാരന്‍ ആകുമായിരുന്നു: പി.കെ. കൃഷ്ണദാസ്

തിരുവനന്തപുരം: ഗാന്ധിജി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ രാഷ്ട്രീയ സ്വയം സേവക സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമായിരുന്നുവെന്ന് ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കൃഷ്ണദാസിന്റെ പരാമര്‍ശം.

ഗാന്ധിജയന്തി ദിവസത്തിൽ രാവിലെയാണ് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് കൂടിയായ കൃഷ്ണദാസ് ഫേസ്ബുക്കില്‍ ഗാന്ധിജിയെക്കുറിച്ച് എഴുതിയത്. ഹിന്ദുവാണെന്നതില്‍ ഗാന്ധിജി അഭിമാനിച്ചിരുന്നെന്നും, ഭഗവദ് ഗീത മാതാവാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചുവെന്നും പോസ്റ്റില്‍ പറയുന്നു.

ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്‌റുവെന്ന് പറഞ്ഞ കൃഷ്ണദാസ്, നെഹ്‌റു കുഴിച്ചുമൂടിയ ഗാന്ധിയന്‍ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധനായ ഭരണാധികാരിയാണ് ശ്രീമാന്‍ നരേന്ദ്രമോദി എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →