തിരുവനന്തപുരം: ഭാസുര: ഗോത്രവർഗ വനിതാ ഭക്ഷ്യഭദ്രതാ കൂട്ടായ്മ

തിരുവനന്തപുരം: ഗോത്രവർഗ മേഖലയിൽ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുന്നതിനും ഭക്ഷണാവകാശങ്ങളെക്കുറിച്ച് ഗോത്രവർഗ ജനതയെ ബോധവത്കരിക്കുന്നതിനുമായി സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ഗോത്രവർഗ വനിതാ ഭക്ഷ്യ ഭദ്രത കൂട്ടായ്മയ്ക്ക് രൂപം നൽകും. ആദ്യഘട്ടത്തിൽ സംസ്ഥാന വ്യാപകമായി 360 കൂട്ടായ്മകളാണ് രൂപീകരിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം ഒക്‌ടോബർ 2 നടക്കും. വയനാട് ജില്ലയിലെ നൂൽപ്പുഴ പഞ്ചായത്തിലെ മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ രാവിലെ 11ന് പട്ടിക ജാതി പട്ടിക വർഗ വികസന, ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഓൺലൈനിൽ ഉദ്ഘാടനം നിർവഹിക്കും. ആരോഗ്യ-വനിതാ ശിശുക്ഷേമ മന്ത്രി വീണാ ജോർജ് മുഖ്യപ്രഭാഷണം നടത്തും. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ മുഖ്യാതിഥി ആയിരിക്കും. ഭാസുര അവകാശരേഖാ കൈമാറ്റം ഐ സി ബാലകൃഷ്ണൻ എം.എൽ.എ നിർവഹിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →