കാസർകോട്: വയോജന മഹോത്സവം 2021′ വളരുന്ന കേരളം വളർത്തിയവർക്ക് ആദരം

കാസർകോട്: കേരള സാമൂഹ്യ സുരക്ഷാ മിഷൻ വയോമിത്രം പദ്ധതി, ജില്ലാ ലീഗൽ സർവീസ് അതോറിറ്റി, ജില്ലയിലെ വിവിധ കോളേജുകളിലെ എൻ.എൻ.എസ് യൂണിറ്റുകൾ എന്നിവ ഈ വർഷത്തെ വയോജന ദിനം വയോജന മഹോത്സവം 2021- വളരുന്ന കേരളം വളർത്തിയവർക്ക് ആദരം എന്ന പേരിൽ ആഘോഷിക്കുന്നു. വയോജന മഹോത്സവത്തിന്റെ ഉദ്ഘാടനം ഒക്ടോബർ ഒന്ന് ഉച്ച രണ്ടിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഓൺലൈനായി നിർവഹിക്കും. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി (സബ് ജഡ്ജ്) സുഹൈബ് എം അധ്യക്ഷനായിരിക്കും. ഒക്‌ടോബർ ഒന്നിന് ജില്ലയിലെ വിവിധ കോളേജുകളിലെ എൻ.എസ്.എസ് യൂണിറ്റുകൾ ജില്ലയിലെ വിവിധ വൃദ്ധ സദനങ്ങൾ സന്ദർശിച്ച് അവരോടൊപ്പം സ്‌നേഹവിരുന്ന് പങ്കിടുന്നു. വൃദ്ധ മന്ദിരങ്ങളിലെ താമസക്കാർക്കായി ‘സ്‌നേഹ സല്ലാപം’- ഓൺലൈൻ കലാ വിരുന്ന്. എൻ.എസ്.എസ്. വളണ്ടിയർമാർക്കും പൊതു ജനങ്ങൾക്കും ജില്ലാ ലീഗൽസർവീസ് അതോറിറ്റിയുടെ മുതിർന്ന പൗരൻമാരുടെ ക്ഷേമത്തിനും സംരക്ഷണത്തിനുമുള്ള നിയമാവബോധ ക്ലാസ് ഉണ്ടാവും.

ഒക്‌ടോബർ രണ്ടിന് ജില്ലയിലെ എൻ.എസ്എസ് വളണ്ടിയർമാരുടെ ഭവനസന്ദർശനം നടത്തും. സന്ദർശനം നടത്തുന്ന വീടുകളിലെ മുതിർന്ന പൗരന്മാർക്കൊപ്പം ടീം അംഗങ്ങൾ സെൽഫി ഫോട്ടോകൾ എടുത്ത് പങ്കുവെക്കും. മികച്ച സെൽഫിക്ക് സമ്മാനം നൽകും. മുതിർന്നവരും യുവാക്കളും കുട്ടികളും ഉൾപ്പെടെ എല്ലാ തലമുറയും ചേർന്നുള്ള കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങൾ 5 മിനിറ്റിൽ കൂടാത്ത ഒരു വീഡിയോ എടുത്ത് അയക്കുക. മികച്ച വീഡിയോക്ക് ആകർഷകമായ സമ്മാനം നൽകും. വീഡിയോ അയക്കേണ്ട വാട്‌സാപ്പ് നമ്പർ 8139033097. അവസാന തിയതി ഒക്ടോബർ ആറ്. കൂടുതൽ വിവരങ്ങൾക്ക് 9526025362, 9645751189, 9387088887

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →