തിരുവനന്തപുരം: അനര്‍ഹര്‍ കൈവശം വച്ചിരുന്ന 14,584 മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ ജില്ലയില്‍ വിതരണം തുടങ്ങി. നെയ്യാറ്റിന്‍കര താലൂക്കിലാണ് ഇത്തരത്തില്‍ ഏറ്റവും അധികം റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്യുന്നത്. 3,682 കാര്‍ഡുകളാണ് താലൂക്ക് സപ്ലൈ ഓഫീസ് വഴി വിതരണം നടത്തുന്നത്. നെടുമങ്ങാട് താലൂക്കില്‍ 2,537 മുന്‍ഗണനാ കാര്‍ഡുകളും കാട്ടാക്കട താലൂക്കില്‍ 2,391 കാര്‍ഡുകളും വിതരണം ചെയ്യും. 2,083 മുന്‍ഗണനാ കാര്‍ഡുകളാണ് ചിറയിന്‍കീഴ് താലൂക്ക് സപ്ലൈ ഓഫീസില്‍ തിരികെ ലഭിച്ചത്. സിറ്റി റേഷനിംഗ് ഓഫീസ് വഴി 744 ഉം തിരുവനന്തപുരം താലൂക്ക് സപ്ലൈ ഓഫീസ് വഴി 1,697 റേഷന്‍ കാര്‍ഡുകളും വിതരണം ചെയ്യും. വര്‍ക്കല താലൂക്കില്‍ 1,450 കാര്‍ഡുകള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കും.