ആലപ്പുഴ: കള്ളുഷാപ്പുകളുടെ പുനര്‍ വില്‍പ്പന

ആലപ്പുഴ: ജില്ലയില്‍ 2021- 22 വര്‍ഷം അബ്കാരി കേസുകളില്‍പ്പെട്ട കള്ളുഷാപ്പുകളുടെ പുനര്‍ വില്‍പ്പന നടത്തുന്നു. ലൈസന്‍സും പ്രിവിലേജും റദ്ദ് ചെയ്യപ്പെട്ടതും ഏറ്റെടുക്കാന്‍ ആളില്ലാത്തതും ലൈസന്‍സുകള്‍ സറണ്ടര്‍ ചെയ്യപ്പെട്ടതുമായ ഷാപ്പുകളാണ് വില്‍പ്പന നടത്തുന്നത്. 

ആലപ്പുഴ എക്‌സൈസ് ഡിവിഷനിലെ മാവേലിക്കര റേഞ്ചിലെ ഗ്രൂപ്പ് ഒന്ന്, കായംകുളം റേഞ്ചിലെ ഗ്രൂപ്പ് രണ്ട്, മൂന്ന്, കാര്‍ത്തികപ്പള്ളി റേഞ്ചിലെ ഗ്രൂപ്പ് രണ്ട്, അഞ്ച്, ഏഴ്, എട്ട് ആലപ്പുഴ റേഞ്ചിലെ ഗ്രൂപ്പ് 16 എന്നിവയില്‍ ഉള്‍പ്പെട്ട കള്ളുഷാപ്പുകളുടെ പുനര്‍ വില്‍പ്പന ഒക്ടോബര്‍ 20ന് രാവിലെ 10ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. 

പങ്കെടുക്കുന്നതിന് രേഖകള്‍ സഹിതം നേരിട്ട് ജില്ലാ കളക്ടര്‍ക്ക് അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ ആലപ്പുഴ എക്‌സൈസ് ഡിവിഷന്‍ ഓഫീസിലും മാവേലിക്കര, ഹരിപ്പാട്, ആലപ്പുഴ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളിലും ലഭിക്കും. ഫോണ്‍: 0477-2252049.

Share
അഭിപ്രായം എഴുതാം