ആലപ്പുഴ: പേവിഷബാധ പ്രതിരോധ ദിനാചരണം; ബോധവത്കരണം നടത്തി

ആലപ്പുഴ: ലോക പേവിഷ ബാധ പ്രതിരോധ ദിനാചരണത്തിന്‍റെ ഭാഗമായി ആരോഗ്യവകുപ്പ് വിവിധ  പരിപാടികള്‍ നടത്തി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതകുമാരി  സന്ദേശം നല്‍കി. പോസ്റ്റര്‍ പ്രകാശനം, മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്, സോഷ്യല്‍ മീഡിയയിലൂടെയുള്ള വിവിധ പ്രചാരണ പരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചു. 

പുള്ളിക്കണക്ക് എന്‍.എസ്.എസ്. ഹൈസ്‌ക്കൂളിലെ വിദ്യാര്‍ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കുമായി നടത്തിയ പരിശീലനത്തിന്  ഡോ. ഷാജി നേതൃത്വം നല്‍കി. 

നായയുടെ കടിയേറ്റ് ജില്ലയില്‍ പ്രതിവര്‍ഷം ശരാശരി രണ്ടായിരത്തോളം പേരാണ് ചികിത്സ തേടുന്നത്. സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ പേവിഷബാധ  പ്രതിരോധ കുത്തിവെയ്പ്പ് സൗജന്യമായി ലഭിക്കും. 

വളര്‍ത്തുമൃഗങ്ങളുമായി ഇടപഴകുന്പോള്‍ ജാഗ്രത പാലിക്കുന്നതുവഴി ഇവയുടെ ആക്രമണങ്ങള്‍ ഒഴിവാക്കാമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. വളര്‍ത്തു മൃഗങ്ങളെയും തെരുവു നായ്ക്കളെയും പ്രകോപിപ്പിക്കരുത്.

വളര്‍ത്തുമൃഗങ്ങള്‍ക്ക് കൃത്യ സമയത്ത് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാന്‍ ശ്രദ്ധിക്കണം. പട്ടി, പൂച്ച, വവ്വാല്‍, കുരങ്ങ് തുടങ്ങിയവ കടിക്കുകയോ മാന്തുകയോ നക്കുകയോ ചെയ്താല്‍ 15 മിനിറ്റ്  സോപ്പ് ഉപയോഗിച്ച് കഴുകണം. കടിച്ച മൃഗത്തിന് ലക്ഷണമുണ്ടാകാന്‍ കാത്തുനില്‍ക്കാതെ പേവിഷ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം-ഡി.എം.ഒ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →