കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിനെതിരെ കൂടുതൽ ഗുരുതരമായ പരാതികൾ പുറത്തുവന്നു. പീഡന കേസിൽ നിന്ന് പിൻമാറാൻ മോൻസൺ മാവുങ്കൽ ഭീഷണിപ്പെടുത്തിയെന്നാണ് പുതിയ ആരോപണം.
മോൻസന്റെ സുഹൃത്ത് ശരത്തിനെതിരായ ബലാത്സംഗം പരാതി പിൻവലിക്കാനായിരുന്നു ഭീഷണി. ഉന്നത സ്വാധീനം ഉപയോഗിച്ച് കുടുംബത്തെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതിക്കാരി പറഞ്ഞു.
നഗ്നവീഡിയോയും ഫോട്ടോയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നാണ് മോൻസണ് പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയത്. സഹോദരനെയും സുഹൃത്തിനെയും ഫോട്ടോകൾ കാണിച്ചായിരുന്നു ഭീഷണി.
പരാതി പിൻവലിക്കാതായതോടെ ഗുണ്ടകളെ വീട്ടിലയച്ചു ഭീഷണി തുടർന്നെന്നും പരാതിക്കാരി പറഞ്ഞു. മാര്‍ച്ചിലാണ് താന്‍ കേസ് നല്‍കിയതെന്ന് പരാതിക്കാരി പറഞ്ഞു.
മോന്‍സന്റെ ഭീഷണി വന്നതോടെ അയാള്‍ക്കെതിരെയും പരാതി നല്കി. എന്നാല്‍ പൊലീസ് ഈ പരാതി അവഗണിച്ചെന്നും പരാതിക്കാരി വെളിപ്പെടുത്തി.

