ആശിർവാദ് സിനിമ സിന്റ മുപ്പതാം ചിത്രത്തിലൂടെ 12 വർഷങ്ങൾക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്നു. ഈ സിനിമയുടെ പൂജ ചടങ്ങുകളുടെ ചിത്രങ്ങൾ ആശിർവാദ് സിനിമാസിന്റെയും ഷാജികൈലാസിന്റെയും ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു.
24 വർഷങ്ങൾക്കു മുമ്പ് ഷാജി കൈലാസും മോഹൻലാലും ആറാംതമ്പുരാൻ എന്ന ചിത്രത്തിലൂടെയായിരുന്നു ആദ്യമായി ഒന്നിക്കുന്നത്. ഈ ചിത്രത്തിൻറെ വിജയത്തിനുശേഷം നരസിംഹം താണ്ഡവം നാട്ടുരാജാവ് ബാബകല്യാണി തുടങ്ങിയ ചിത്രങ്ങളും ഈ കൂട്ടുകെട്ടിൽ പിറന്നു. 2009 ൽ പുറത്തിറങ്ങിയ റെഡ് ചില്ലിസ് എന്ന ചിത്രമാണ് ആണ് ഇരുവരും അവസാനമായി ഒന്നിച്ച ചിത്രം . ഇരുവരുമൊന്നിക്കുന്ന ഈ സന്തോഷ നിമിഷങ്ങൾ മോഹൻലാൽ തന്റ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.

