പറവൂരിൽ വ്യാപാര സ്ഥാപനങ്ങൾക്കും യാത്രക്കാർക്കും പൊല്ലാപ്പുമായി പോത്ത്

പറവൂർ: കയറു പൊട്ടിച്ചോടിയ പോത്ത് മണിക്കൂറുകളോളം പറവൂർ നഗരത്തെ ആശങ്കയിലാഴ്ത്തി. 2021 സെപ്തംബർ 26 ഞായറാഴാഴ്ച ഉച്ചയോടെയാണ് സംഭവം. മുനിസിപ്പൽ കവലയിൽ ആദം പ്ലാസ ഷോപ്പിങ് കോംപ്ലക്‌സിന് സമീപത്ത് എത്തിയ പോത്ത് യാത്രക്കാരെയും കച്ചവടക്കാരെയും ഭീതിയിലാഴ്ത്തി ഓടി നടന്നു. എസ്‌കെ ഹാർഡ് വെയേഴ്സ് എന്ന സ്ഥാപനത്തിലേക്ക് ഓടിക്കയറി കടയുടമയുടെ ഭാര്യയെ തള്ളിവീഴ്ത്തി. ഇവരുടെ കാലിന് പരിക്കേറ്റു.

റോഡിലിറങ്ങിയ പോത്ത് ഇരുചക്രവാഹനം മറിച്ചു. യാത്രക്കാരൻ ഓടി രക്ഷപ്പെട്ടു. ഏറെ നേരെയാണ് നഗരത്തിൽ പോത്ത് ആശങ്ക സൃഷ്ടിച്ചത്. നാട്ടുകാർ തളയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ആരുടേതാണ് പോത്തെന്നും എവിടെനിന്നാണ് വന്നതെന്നും വ്യക്തമല്ല. മാഞ്ഞാലി ഭാഗത്തുനിന്നാണ് പോത്ത് കെട്ടുപൊട്ടിച്ച് വന്നതെന്ന് സൂചനയുണ്ട്. പൊലീസിനും പോത്തിനെ സംബന്ധിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. വ്യാപാര സ്ഥാപനങ്ങൾക്കും യാത്രക്കാർക്കും വാഹനങ്ങൾക്കും ഏറെ നേരമാണ് പോത്ത് പൊല്ലാപ്പുണ്ടാക്കിയത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →