ഇടുക്കി: കൃഷിവകുപ്പ് നടപ്പാക്കുന്ന പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (പി.എം.കെ.എസ്.വൈ) 2021 -22 പദ്ധതിയിലൂടെ സൂക്ഷ്മ ജലസേചന സൗകര്യങ്ങള്‍ കൃഷിയിടത്തില്‍ സബ്സിഡിയോടെ സ്ഥാപിക്കുന്നതിന് താല്പര്യമുള്ള കര്‍ഷകരില്‍ നിന്നും അപേക്ഷ സ്വീകരിക്കുന്നു. ഈ പദ്ധതിയിലൂടെ തുള്ളിനന, സ്പ്രിങ്ക്ലര്‍ എന്നീ നൂതന സംവിധാനങ്ങള്‍ കൃഷിയിടത്തില്‍ സ്ഥാപിക്കാം. 2 ഹെക്ടറില്‍ താഴെ കൃഷിഭൂമിയുള്ള ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് ചെലവിന്റെ അനുവദനീയമായ തുകയുടെ 80 ശതമാനവും മറ്റുള്ള കര്‍ഷകര്‍ക്ക് 70 ശതമാനവും സബ്സിഡിയായി ലഭിക്കും. അപേക്ഷ സമര്‍പ്പിക്കാന്‍ കര്‍ഷകരുടെ ആധാര്‍, മൊബൈല്‍ നമ്പര്‍, കൃഷിഭൂമിയുടെ വിവരങ്ങള്‍, വിളകള്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവ ആവശ്യമാണ്. അപേക്ഷ എല്ലാ കൃഷിഭവനുകളിലും കൃഷി എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിലും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷിഭവനുമായോ കൃഷി എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 8301890834, 8547858536, 9446740469