‘കന്യാദാനത്തിന് പകരം കന്യാമാന്‍: ആലിയ ഭട്ടിന്റെ പരസ്യത്തിനെതിരേ പ്രതിഷേധം

മുംബൈ: മുംബൈയിലെ പ്രമുഖ വസ്ത്ര ബ്രാന്‍ഡായ മാന്യവാര്‍ ബ്രാന്‍ഡ് കമ്പനിയുടെ കന്യാദാനത്തിന് പകരം കന്യാമാന്‍ നടത്തണമെന്ന് പറയുന്ന ബോളിവുഡ് താരം ആലിയ ഭട്ടിന്റെ പരസ്യത്തിനെതിരേ ഹിന്ദു സംഘടനയുടെ പ്രതിഷേധം. അതേസമയം, ഹിന്ദു സംഘടനകളുടെ പ്രതിഷേധം മാറ്റിനിര്‍ത്തിയാല്‍ മികച്ച പ്രതികരണമാണ് പരസ്യ ചിത്രത്തിന് ലഭിച്ചത്.കമ്പനിയുടെ പരസ്യചിത്രം ഹിന്ദു വിവാഹചടങ്ങുകളുടെ ഭാഗമായ കന്യാദാനത്തെ തെറ്റായി ചിത്രീകരിച്ചുവെന്നും ഇത് മതവികാരത്തെ വ്രണപ്പെടുത്തിയെന്നും ഹിന്ദു ജനജാഗ്രതി സമിതി വക്താവ് ഡോ. ഉദയ് ധൂരി പറഞ്ഞു. പരസ്യം പിന്‍വലിച്ച് കമ്പനി മാപ്പ് പറയുന്നത് വരെ പ്രതിഷേധം തുടരാനാണ് ആഹ്വാനം.മാന്യവാര്‍ ബ്രാന്‍ഡ് കമ്പനിയുടെ മുമ്പില്‍ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →