എം കെ പ്രൊഡക്ഷൻസ് എന്ന ബാനറിൽ ലത്തീഫ് കളമശ്ശേരി എന്നിവർ നിർമ്മിച്ച് നവാഗതനായ ഇല്യാസ് മുടങ്ങാശ്ശേരി തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ഒരു വയനാടൻ പ്രണയകഥ. പ്രണയം തുളുമ്പുന്ന ഈ വയനാടൻ പ്രണയ കഥയുടെ മോഷൻ പോസ്റ്റർ ചലച്ചിത്രനിർമ്മാതാവ് ബാദുഷ എൻ എം, സംവിധായകരായ സംഗീത് ശിവൻ, കണ്ണൻ താമരക്കുളം, കൂടാതെ പ്രശസ്ത താരങ്ങളായ മെറീന മൈക്കിൾ, ആദ്യ പ്രസാദ്, ഗീതി സംഗീത എന്നിവരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു.
കൗമാരക്കാരിൽ പ്രണയം എന്ന മനോഹരമായ വികാരം കൂടുതലും സംഭവിക്കുന്നത് സ്കൂൾ കാലഘട്ടങ്ങളിൽ ആണ്. കൂടെ പഠിക്കുന്ന പെൺകുട്ടിയോട് തോന്നുന്ന ആദ്യ അനുരാഗത്തിന്റെ വേളയിൽ വന്നുചേരുന്ന അബദ്ധങ്ങളും ഇണക്കങ്ങളും പിണക്കങ്ങളും എല്ലാം കോർത്തിണക്കിയാണ് ഈ പ്രണയകഥയുടെ ദൃശ്യാവിഷ്കരണം.
ഈ ചിത്രത്തിൽ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് പ്രണയ ഗാനങ്ങളിൽ ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ച വിജയ് യേശുദാസാണ്. ലെജിൻ ചെമ്മാനി എഴുതിയ ഗാനങ്ങൾക്ക് മുരളി അപ്പാടത്ത് സംഗീതം പകർന്നു.
പുതുമകൾ മുഖങ്ങളായ് ജീസജ് ആന്റണി ജൂഹി എന്നിവർ പ്രധാനകഥാപാത്രങ്ങളാകുന്ന ഈ വയനാടൻ പ്രണയകഥയുടെ ചായാഗ്രഹണം മധു മാടശ്ശേരി, എഡിറ്റിംഗ് സിങ്, സൗണ്ട് എഫക്ട് ആൻഡ് മിക്സിങ് കരുൺപ്രസാദ്, കല ശിവാനന്ദൻ, കോറിയോഗ്രാഫി റിഷ്ധൻ, മേക്കപ്പ് മനോജ് ജെ മനു, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിൽട്ടൻ, പ്രൊഡക്ഷൻ ഡിസൈനർ ഷുജാസ് ചിത്തര, ലൊക്കേഷൻ മാനേജർ പ്രസാദ്, സന്തോഷ്, കളറിസ്റ്റ് ഷാൻ ആഷിഫ്, മോശം ഗ്രാഫിക്സ് വിവേക്, എസ് വി എഫ് എക്സ് റാബിറ്റ് ഐ, സ്പോട്ട് എഡിറ്റർ സനോജ് ബാലകൃഷ്ണൻ, ടൈറ്റിൽ ഡിസൈനർ സുജിത്ത്, സ്റ്റിൽസ് ജാസിൽ വയനാട്, ഡിസൈൻ ഹൈ ഹോപ്സ് ഡിസൈൻ, സ്റ്റുഡിയോ സൗണ്ട് ബീവറി, പിആർഒ പി ശിവപ്രസാദ് എന്നിവർ നിർവഹിക്കുന്നു.

