തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ ഡ്രെവിംഗ് ലൈസൻസിന്റെയും മറ്റ് വാഹന പെർമിറ്റുകളുടെയും കാലാവധി ആറുമാസം കൂടി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജു കേന്ദ്രമന്ത്രി നിധിൻ ഗഡ്കരിക്ക് കത്തയച്ചു. ഡ്രൈവിംഗ് ലൈസൻസ്, രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് തുടങ്ങി കേന്ദ്ര വാഹന നിയമത്തിലെ ബന്ധപ്പെട്ട രേഖകളുടെ കാലാവധിയാണ് ദീർഘിപ്പിക്കാൻ ആവശ്യപ്പെട്ടത്. കോവിഡിന്റെ സാഹചര്യത്തിൽ നീട്ടിയ കാലാവധി സെപ്റ്റംബർ 30ന് അവസാനിക്കും. കോവിഡ് പ്രശ്‌നങ്ങൾ തുടരുന്നതിനാൽ പൊതുജങ്ങൾക്ക് വാഹന സംബന്ധമായ രേഖകൾ പുതുക്കുന്നതിനുളള ബുദ്ധിമുട്ട് കണക്കിലെടുത്താണ് കേന്ദ്രത്തിന് കത്ത് നൽകിയത്.